രക്ഷാ സംഘം ഉച്ചയോടെ അഭിലാഷ് ടോമിയുടെ അടുത്തെത്തും; രക്ഷാ ദൗത്യത്തിനെത്തുക ഫ്രഞ്ച് കപ്പല്‍

പാരിസ് / കൊച്ചി: ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യൻ മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിക്കാൻ ആദ്യ കപ്പൽ അല്‍പ സമയത്തിനകം അഭിലാഷ് ടോമിയുടെ അടുത്തേക്കെത്തും.

ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ അഭിലാഷ് സഞ്ചരിച്ച കപ്പലിലെ പായ്മരങ്ങൾ തകർന്നാണ് അപകടമുണ്ടായത്.

പ്രക്ഷുബ്ധമായ കടലിൽ വൻതിരമാലകളിൽപ്പെട്ട് ആടി ഉലയുകയാണിപ്പോൾ അഭിലാഷ് ഉപയോഗിച്ച ‘തുരീയ’ പായ്‌വഞ്ചി. ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ആണ് രക്ഷാദൗത്യത്തിനെത്തുക.

അഭിലാഷിന്‍റെ വഞ്ചിക്ക് 266 കിലോമീറ്റർ അരികിൽ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോർട്ട്.എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമാണ് എന്നാണ് ലഭിക്കുന്ന വിവരം.

നടുവിനേറ്റ പരിക്ക് കാരണം അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന എെസ് ടീ കുടിച്ചെങ്കിലും മു‍ഴുവനും ഛര്‍ദിച്ചുവെന്നും അഭിലാഷ് ടോമി സന്ദേശമയച്ചു. പരിക്ക് കാരണം ദേഹത്താകെ നീരുണ്ടെങ്കിലും കാല്‍വിരലുകള്‍ അനക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News