കന്യാസ്ത്രീ പീഡന കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഹർജികൾ തീർപ്പാക്കിയത്.

സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും മുൻ ഉത്തരവിൽ ഇക്കാര്യം നിർദേശിച്ചിട്ടുള്ളതിനാൽ പുതിയ ഉത്തരവിന്റ ആവശ്യമില്ലന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .

സിബിഐ അന്വേഷണത്തിന് മതിയായ കാരണമില്ലന്നു ചൂണ്ടിക്കാട്ടിയ കോടതി ഹർജി പിൻവലിക്കുന്നില്ലങ്കിൽ തള്ളുമെന്ന് ഹർജിക്കാരനെ അറിയിച്ചു . ഇതോടെ
അഭിഭാഷകൻ ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.

ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യങ്ങൾ ഉണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു . പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News