സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണം; ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടും

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായുള്ള വിഷയങ്ങള്‍ നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

രാജ്യത്ത് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നും ചേലാകര്‍മ്മത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News