
ദുബായ്: ഏഷ്യാകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യാ-പാക്ക് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ മറികടന്നത് ഒറ്റവിക്കറ്റിന്‍രെ മാത്രം നഷ്ടത്തില്‍ അമ്പത് ഓവറും ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍റെ ഒമ്പതു ബാറ്റ്സ്മാന്‍മാര്‍ ചേര്‍ന്ന് നേടിയത് 237 റണ്‍സ്.
പാക്ക് താരങ്ങൾ എല്ലാവരും ചേർന്നു നേടിയത് അഞ്ചു സിക്സും 11 ബൗണ്ടറിയും. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്‍റെയും രോഹിത് ശര്‍മയുടെയും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇന്ത്യ നേടിയത് 33.3 ഓവറില്‍ 210 റണ്‍സ്.
അതായത് 201 പന്തിൽ 210 റൺസ്. പാക് പ്രതീക്ഷകളുടെ മകുടം തകര്‍ത്ത ഈ കൂട്ടുകെട്ട് നേടിയത് അഞ്ച് സിക്സറും 23 ബൗണ്ടറിയും. ഇവർക്കൊപ്പം അമ്പാട്ടി റായുഡുവിന്റെ ചെറു സംഭാവന കൂടിയായതോടെ ഇന്ത്യയ്ക്ക് വിജയ മധുരം!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here