അധ്യാപികമാരെ പരസ്യമായി അസഭ്യം പറഞ്ഞ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്

പൊതുയോഗത്തിനിടെ കോളേജ് അധ്യാപികമാരെ അസഭ്യം പറഞ്ഞ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുരേഷ്.

തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജിലെ അധ്യാപകര്‍ക്കും അധ്യാപികമാര്‍ക്കും എതിരെയാണ് ബിജെപി ജില്ലാ പ്രസിഡണ്ടിന്‍റെ ആക്ഷേപം.

കോളേജില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് എട്ട് എബിവിപി വിദ്യാര്‍ത്ഥികലെ പുറത്താക്കിയ നടപടിയാണ് പ്രകോപനപരമായ പ്രസംഗത്തിന് അടിസ്ഥാനം.

അധ്യാപികമാരെ വെപ്പാട്ടിമാരെന്നു വി‍‍ളിച്ചാണ് പ്രസംഗത്തിനിടെ സുരേഷ് അധിക്ഷേപിക്കുന്നത്. അധ്യാപകരും അധ്യാപികമാരും തമ്മില്‍ അനാശാസ്യം നടക്കുന്നുവെന്ന തരത്തില്‍ വളരെ മോശമായ രീതിയിലാണ് സുരേഷ് അധ്യാപികമാരെ അധിക്ഷേപിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കോളേജ് അധ്യാപകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News