ക്രിസ്റ്റ്യാനോ, മോഡ്രിച്ച്, സലാ; ആരാകും മികച്ച താരം; ഫിഫ പ്രഖ്യാപനം ഇന്ന്

ഈ വര്‍ഷത്തെ ഫിഫ പുരസ്‌കാര ജേതാക്കളെ ഇന്നറിയാം. യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച്, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാ എന്നിവരാണ് മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓറിനായി മത്സരിക്കുന്നത്.

ഒരു പതിറ്റാണ്ടിനിടെ ഫിഫയുടെ ഏറ്റവും വലിയ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി ഇടംപിടിക്കാത്ത ആദ്യ വര്‍ഷമാണിത്.

ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക് നേട്ടത്തിന് പിന്നാലെ തടുര്‍ച്ചയായ മൂന്നാം വട്ടവും മികച്ച ഫുട്‌ബോള്‍ താരമെന്ന പുരസ്‌കാരം കൂടിയാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നത്.

മികച്ച ഗോളിനുള്ള പുഷ്‌ക്കാസ് അവാര്‍ഡിനുള്ള പട്ടികയിലും ക്രിസ്റ്റ്യാനോയുണ്ട്. ഗെരത് ബെയില്‍, ചെര്‍ച്ചഷേവ് , കൃസ്‌റ്റോ ഡോപോളിസ്, ഡി അരിസിയാറ്റ, മക്‌ഗ്രെ, ലയണല്‍ മെസി, പവാര്‍ഡ്, കുറസേമ, മുഹമ്മദ് സലാ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പട്ടികയില്‍ അദാ ഹെഗര്‍ബര്‍ഗ് (ലിയോണ്‍),ഡിസന്‍ഫിര്‍ മറോസാന്‍ (ലിയോണ്‍), മാര്‍ത്ത (ബ്രസീല്‍ ) എന്നിവരാണുള്ളത്.

മികച്ച പരിശീലകനെ കണ്ടെത്താനുള്ള പട്ടികയില്‍ റയലിന് മൂന്ന് തവണ തുടര്‍ച്ചയായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച സിനദന്‍ സിദാനും ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ദീദിയര്‍ ദെഷാംപ്‌സും ക്രൊയേഷ്യക്ക് ലോകകപ്പ് റണ്ണര്‍ അപ്പ് സ്ഥാനം നേടിക്കൊടുത്ത സ്ലാറ്റ്‌കോ ഡാലിച്ചുമുണ്ട്. വനിതാ ടീം പരിശീലക പട്ടികയില്‍ റെയ്‌നാള്‍ഡ് പെദ്രോസ് (ലിയോണ്‍), അസാകോ തകകുറ (ജപ്പാന്‍), സറഖീന വിഗ്മാന്‍ (ഹോളണ്ട്) എന്നിവരാണുള്ളത്.

ഫിഫയുടെ 2018ലെ ലോക ഇലവനെയും തിരഞ്ഞെടുക്കും.

ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടിന് തുടങ്ങുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ആരാധകരുടെയും ജേര്‍ണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News