തൃശൂരില്‍ ഡിവൈഎഫ്എെ നേതാക്കള്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം; രണ്ട് ഡിവൈഎഫ്എെ നേതാക്കള്‍ക്ക് പരുക്ക്

തൃശൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം രണ്ട് ഡി‍വൈഎഫ്എെ നേതാക്കള്‍ക്ക് പരുക്ക്.

ഡിവൈഎഫ്എെ വടക്കേകാട് മേഖലാ സെക്രട്ടറി ജിതിൻ, തിരുവളയന്നൂർ യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർക്ക് നേരെയാണ് ആര്‍എസ്എസ് വധശ്രമം.

മാരകമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാളുകളും മാരകായുധങ്ങളുമായി വന്ന ക്രിമിനൽ സംഘം ഇവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രവർത്തകരായ അഖിൽ, സജിത്ത്, അനീഷ്, അതുൽ, വിവേക്‌, വിഷ്ണു, ഷരുൺ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. അക്രമികൾ മൂന്നക്കൽ സ്വദേശികൾ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News