സിനിമയ്ക്ക് പോയി തിരിച്ചെത്തിയ ശേഷം ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നില്‍ സംശയ രോഗം; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മണക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുകുടി സ്വദേശി കന്യമ്മയാണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് മാരിയപ്പനെ പോലീസ് തിരയുന്നു. കൊ
ലപാതകത്തിലേക്ക് നയിച്ചത് സംശയരോഗമെന്ന് നിഗമനം.

ഇന്നലെ രാത്രി 11.30 ഒാടേയാണ് തിരുവനന്തപുരം മണക്കാട്ടെ വാടകവീട്ടില്‍ കന്യമ്മയെ കൊലചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നടത്തിയ പ്രഥമിക പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു.

ഭര്‍ത്താവായ മരിയപ്പനുമായുളള അഭിപ്രായ വ്യത്യാസമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. സംശയരോഗിയായ മാരിയപ്പന്‍ ഇതിന് മുന്‍പും കന്യമ്മയുമായി വ‍ഴക്കിട്ടിതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിന്‍റെ ഉടമസ്ഥന്‍ മോഹന്‍ പറയുന്നിതങ്ങനെ

കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുവരും സിനിമക്ക് പോയതായും സൂചനയുണ്ട്. കനത്ത മ‍ഴ പെയ്തതിനാല്‍ നിലവിളി ശബ്ദം ആരും കേട്ടില്ല മരിയപ്പന്‍റെ
മൊബൈല്‍ ഫോണ്‍ കരകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തെ തുടര്‍ന്ന് സംഭവസ്ഥത്തെത്തിയ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിചന്ദ്രന്‍ നായര്‍ എന്നീവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

വിരലടയാള വിദഗ്ദരും ,ഫോറന്‍സിക്ക് സംഘവും പരിശോധകള്‍ നടത്തി. കൊലപാതകത്തിന് ശേഷം മരിയപ്പന്‍ ഒരു സ്കൂട്ടറില്‍ രക്ഷപ്പെട്ടതായി മകന്‍ കണ്ടിട്ടുണ്ട് .ആക്രി പെറുക്കി ജീവിക്കുന്ന മാരിയപ്പന് തുണിത്തരങ്ങള്‍ വില്‍ക്കുന്ന ബിസിനസിലും ഏര്‍പ്പെട്ടിരുന്നു. ഒളിവില്‍ പോയ മാരിയപ്പനെ കണ്ടെത്താന്‍ പോലീസ് നീക്കം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News