നയന്‍സിനെ വെല്ലാന്‍ നിങ്ങളെക്കൊണ്ടാവില്ല, വിഘ്നേഷ്; വിജയത്തില്‍ ആഹ്ലാദ നൃത്തം ചവിട്ടി നയന്‍സ്; ക്യൂട്ട് വീഡിയോ

മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നയന്‍താര. ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന്‍റെ ഏക ഉടമ. അതുകൊണ്ടു തന്നെ നയന്‍താരയുടെ വിശേഷങ്ങളറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്.

നാനും റൗഡി താന്‍ എന്ന സിനിമയിലൂടെ ഒരു തിരിച്ചു വരവ് നടത്തിയ ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിന്നീടുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. നയന്‍സിന്റെ ജീവിതത്തിലേക്ക് വിഘ്‌നേഷ് എത്തിയത് നാനും റൗഡിതാനിലൂടെയായിരുന്നു. പിന്നീട് ആ ബന്ധം പ്രണയത്തിന് വഴിമാറി.

ആഘോഷങ്ങളിലെല്ലാം ഇരുവരും ഒരുമിച്ചാണിപ്പോള്‍. സെപ്‌തംബർ 18ന് വിഘ്നേഷിന്‍റെ പിറന്നാളും ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. പിറന്നാൾ ദിനത്തില്‍ നയൻതാരയോടൊപ്പം ചിലവ‍ഴിക്കുന്ന തിന്‍റെ ദൃശ്യങ്ങള്‍ വിഘ്നേഷ് പങ്കുവെച്ചിരുന്നു. പാക്മാൻ സ്‌മാഷ് എന്ന ഗെയിമിൽ വിഘ്‌നേശിനെ തോൽപ്പിക്കുന്ന നയൻതാരയുടെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

വിജയിച്ച ശേഷം കൊച്ചു കുട്ടിയെപ്പോലെ ആഹ്ളാദ നൃത്തം ചവിട്ടുന്ന നയന്‍സിന്‍റെ ക്യൂട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News