കുടുംബത്തിന് ഫ്രാങ്കോ അനുയായികളുടെ വധഭീഷണി; സംരക്ഷണം നല്‍കണമെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി.

ഫ്രാങ്കോയുടെ അനുയായികളായ തോമസ് ചിറ്റൂപ്പറമ്പന്‍, ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നിവരാണ് ഭീഷണിക്ക് പിന്നിലെന്നും കന്യാസ്ത്രീയുടെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും പരാതി ആവശ്യപ്പെടുന്നു.

എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്‌ക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയും അനുയായികളും കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ പകര്‍പ്പ്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel