അരമനയിലെ പട്ടുമെത്തയില്‍ നിന്നും ജയിലിലെ തറയിലേക്ക്; ഫ്രാങ്കോ ഇനി മൂന്നാം സെല്ലിലെ പ്രതി; പ്രത്യേക സൗകര്യമില്ല; തറയില്‍ പായ വിരിച്ച് കിടക്കണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ഫ്രാങ്കോ മുളയ്ക്കല്‍ ഇനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ റിമാന്‍ഡ് പ്രതി. സെല്ലില്‍ ബിഷപ്പിന് ഒപ്പമുണ്ടാകുക പെറ്റി കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍.

വ്യാ‍ഴാ‍ഴ്ചയാണ് ബിഷപ്പിന്‍രെ ജാമ്യാപേക്ഷ പരിഗണിക്കുക. അതുവരെയും ബിഷപ്പ് പാല സബ് ജയിലിലുണ്ടാകും. സി ക്ളാസ് സൗകര്യങ്ങളായതിനാൽ ബിഷപ്പിന് കട്ടിൽ ലഭിക്കില്ല.
മറ്റു പ്രതികള്‍ക്കൊപ്പം തറയില്‍ പായ വിരിച്ച് കിടക്കേണ്ടിവരും.

മറ്റു തടവുകാര്‍ക്കൊപ്പമായിരിക്കും ഭക്ഷണം. പ്രത്യേക ഭക്ഷണമൊന്നും ബിഷപ്പ് നല്‍കില്ല. ബിഷപ്പിനെ കൂടാതെ സബ് ജയിലിലെ ഏഴു സെല്ലകളിലായി 46 പ്രതികളാണുള്ളത്. ബിഷപ്പിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒക്ടോബർ ആറ് വരെയാണ് റിമാൻഡ് പിരീഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here