അച്ഛനമ്മമാരേ നിങ്ങളുടെ തര്‍ക്കം തകര്‍ക്കുന്നത് കുരുന്ന് ഹൃദയങ്ങളെയാണ്

ലോകപ്രശസ്ത ശിശുമനശാസ്ത്രജഞ മരിലൈന്‍ വെഡ്ജ് അടുത്തിടെ കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയിരുന്നു. എ ഡി എച്ച് ഡി ( Attention Deficit hyperactivtiy Disorder) അഥവാ മാനസികവൈകല്ല്യവുമായി എത്തിയ കുട്ടിയെ കേന്ദ്രീകരിച്ചായിരുന്നുപഠനം.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അടിസ്ഥാനപ്രശ്‌നം അച്ഛനമ്മമാര്‍ തമ്മിലുളള വഴക്കാണെന്ന് മരിലൈന്‍ വെഡ്ജിന് ബോധ്യപ്പെട്ടു. മരിലൈന്‍ വെഡ്ജ് ചികിത്സ നല്കിയത് കുട്ടിക്കായിരുന്നില്ല, അവളുടെ മാതാപിതാക്കള്‍ക്കായിരുന്നു; കുറച്ചുകാലം കുട്ടിയുടെ സാന്നിധ്യത്തില്‍ വ!ഴക്കടിക്കുന്നത് നിര്‍ത്തുക.

സ്‌നേഹമില്ലെങ്കിലും സ്‌നേഹമുണ്ടെന്ന് അഭിനയി്ക്കുക’ അധികം കാത്തിരിക്കേണ്ടിവന്നില്ല. എ ഡി എച്ച് ഡിയില്‍ നിന്ന് കുട്ടി മുക്തയായി.മിടുക്കിയായി.അവള്‍ വിദ്യാഭ്യാസത്തിലും ജീവിതത്തിലും ഉയരങ്ങള്‍ കീഴടക്കി.

എ ഡി എച്ച് ഡി മാനസിക വൈകല്ല്യമുളള കുട്ടികളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.ശ്രദ്ധക്കുറവ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.ഇതെല്ലാം കുട്ടികളുടെ സ്വാഭാവിക സ്വഭാവ ലക്ഷണങ്ങളൈായാണ് രക്ഷിതാക്കള്‍ കരുതുന്നു.അതുകൊണ്ടുതന്നെ മിക്കവരും ചികിത്സ തേടാറില്ല.

ലോകത്തുളള കുട്ടികളിലെ 5% മുതല്‍ 7% വരെയുളളവര്‍ക്ക് എ ഡി എച്ച് ഡി മനോവൈകല്ല്യം ഉണ്ടെന്നാണ് അനുമാനം.ഇവരിലെ മഹാഭൂരിപക്ഷത്തിനും ചികിത്സയോ കൗണ്‍സിലിങ്ങോ ലഭിക്കുന്നില്ല.

അച്ഛനമ്മമാര്‍ സ്‌നേഹത്തോടെ ജീവിക്കുന്നത് കണ്ടാല്‍ മാത്രം മതി, കുട്ടികളില്‍ പലരും ഈ മനോവൈകല്ല്യത്തില്‍ നിന്ന് മോചിതരായേക്കും പ്രത്യാഘാതം ആറാം മാസം മുതല്‍

ജനിച്ച് ആറാം മാസത്തില്‍ ശിശുവിന് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് ഗ്രഹിക്കാനുളള ശേഷിയില്ലെന്നാണ് പൊതുധാരണ.എന്നാല്‍ അച്ഛനമ്മമാര്‍ തമ്മിലുളള വ!ഴക്കുകള്‍ ആറാം മാസം മുതല്‍ക്കുതന്നെ കുഞ്ഞില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് മനശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

2013ല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റെ് മാഗസിന്‍ നടത്തിയ പഠനം കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കുടുംബ വ!ഴക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ശാരീരീക അക്രമം,അപമാനിക്കല്‍,ഉപേക്ഷിക്കല്‍,പ്രതികരിക്കാതിരിക്കല്‍ തുടങ്ങിയ അച്ഛനമ്മമാരുടെ പരസ്പരമുളള നടപടികളെല്ലാം കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.പഠന വൈകല്ല്യം, ഗ്രഹണ ശേഷിക്കുറവ്,പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനുളള ശേഷിയില്ലായ്മ,സ്വഭാവ വൈകൃതങ്ങള്‍ എന്നുതുടങ്ങി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയേക്കാം.

ജേര്‍ണല്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്റെ് പേ!ഴ്‌സണല്‍ റിലേഷന്‍ഷിപ്പ് ഒമ്പത് വയസ്സിനും പതിനൊന്ന്വയസ്സിനും ഇടയിലുളള കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ അച്ഛനമ്മമാര്‍ തമ്മിലുളള വ!ഴക്കുകള്‍ കുട്ടികളെ ലജ്ജാലുക്കളാക്കിമാറ്റുമെന്ന് മുന്നറിയിപ്പ് നല്കുന്നു.

എത്ര അനുരജ്ഞനത്തോടെ ക!ഴിയുന്ന മാതാപിതാക്കളാണെങ്കിലും കുടുംബവ!ഴക്കുകള്‍ ഉണ്ടായേക്കാം.കുട്ടികളുടെ സാന്നിധ്യത്തില്‍ വ!ഴക്കുകളും ഉണ്ടായേക്കാം.എന്നാല്‍ ഇതൊന്നും വലിയ പ്രശ്‌നങ്ങള്‍ അല്ലെന്നും കുടംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും കുട്ടികളെ അച്ഛനമ്മമാര്‍ തന്നെ ബോധ്യപ്പെടുത്തിയാല്‍ അവരിലെ മാനസിക പ്രശ്‌നങ്ങള്‍ തടയാനാകുമെന്ന് മനശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News