പ്രതിഷേധം ശക്തമായി; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ച് സഭ 

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയതിന് സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ മാനന്തവാടി രൂപതയും കാരക്കമല ഇടവകയും സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ചു.

ഒരു വിഭാഗം വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെതുടർന്നാണ് നടപടി പിന്‍വലിച്ചത്.
ഇന്ന് വിളിച്ചുചേർത്ത പാരിഷ് കൗണ്‍സില്‍  യോഗത്തിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.

കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിനായിരുന്നു സിസ്റ്റര്‍ ലൂസിക്കെടിരെ  നടപടിയെടുത്തത്. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയും നേരത്തെ സിസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സഭയെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here