‘അച്ഛന്റെ മരണം, എന്‍റെ മടിയില്‍ കിടന്നായിരുന്നു; എല്ലാവരോടും സഹായം അഭ്യര്‍ഥിച്ചു; പക്ഷേ, ലഭിച്ചില്ല’; അന്നത്തെ രാത്രി ഓര്‍ത്തെടുത്ത് കൊഹ് ലി

കഠിനാധ്വാനം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പടികള്‍ ചവിട്ടിക്കയറിയ താരമാണ് വിരാട് കൊഹ്ലി. തുടര്‍ച്ചയായി ഫോം നഷ്ടപ്പെടാതെ, പുതിയ റിക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ക്രിക്കറ്റിലെ പ‍ഴയ റിക്കോര്‍ഡുകള്‍ തകര്‍ക്കുകയുമാണ് വിരാട് കൊഹ്ലി.

അണ്ടര്‍ 19 ലോക കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച ഈ സൂപ്പര്‍ക്രിക്കറ്ററുടെ കീ‍ഴില്‍ ഇന്ത്യ തുടര്‍ച്ചയായി നിരവധി പരമ്പരകളാണ് സ്വന്തമാക്കിയത്. തന്റെ തുടക്കകാലത്തെക്കുറിച്ചും പിതാവിന്‍റെ മരണത്തെക്കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് കോഹ് ലി. നാഷണല്‍ ജിയോഗ്രഫിയിലെ ഡോക്യുമെന്ററിയിലൂടെയാണ് കോഹ് ലി തന്‍റെ ജീവിതത്തിലെ നിര്‍ണായക നിമിഷത്തെക്കുറിച്ച് വ്യക്തമാക്കിയത്.

2006 ഡിസംബറില്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ ഡല്‍ഹിയുടെ മത്സരം. തലേന്ന് നാല്‍പ്പത് റണ്‍സ് എടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു. അന്ന് പുലര്‍ച്ചയോടെ എന്റെ മടിയില്‍ കിടന്നായിരുന്നു പിതാവിന്‍രെ മരണം. എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാകാന്‍ സാധിക്കാത്ത അവസ്ഥ.

അയല്‍ക്കാരുള്‍പ്പെടെ, ചോദിക്കാവുന്നവരോടെല്ലാം സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരില്‍ നിന്നും പ്രതികരണം ലഭിച്ചില്ല. ആംബുലന്‍സ് എത്തുന്നതിന് മുമ്പേ എല്ലാം അവസാനിച്ചു.

പിറ്റേന്ന് വീണ്ടും ക്രീസിലെത്തേണ്ടതുണ്ട്. അന്ന് മറ്റൊന്നും ചിന്തിച്ചില്ല. പിതാവിന്‍രെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് വീണ്ടും മത്സരത്തിനിറങ്ങി. ആ ദിവസമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചതെന്നാണ് കോഹ് ലിയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News