അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷം; ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു.

ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ അധ്യാപികമാര്‍ കോളെജിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാറശാലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News