കസ്റ്റഡിയിലെടുത്ത ലീഗ് പ്രവർത്തകരെ, പൊലീസ് ജീപ്പ് തടഞ്ഞു മോചിപ്പിക്കാൻ ശ്രമിച്ചു; വടകരയില്‍ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നേതൃത്വത്തിൽ പോലീസിന് നേരെ അതിക്രമം

വടകര: മടപ്പള്ളിയിൽ പാറക്കൽ അബ്ദുള്ള എംഎൽഎ യുടെ നേതൃത്വത്തിൽ പോലീസിന് നേരെ അതിക്രമം. പോലീസിനെ ആക്രമിച്ചതിൽ കസ്റ്റഡിയിലെടുത്ത ലീഗ് പ്രവർത്തകരെ, എം എൽ എ
പോലീസ് ജീപ്പ് തടഞ്ഞു നിർത്തി മോചിപ്പിക്കാൻ ശ്രമിച്ചു.

മടപ്പളളി ഗവ. കോളേജിലേക്ക് നടന്ന യു ഡി എഫ് മാർച്ചിന് ശേഷമാണ് സംഘർഷമുണ്ടായത്. മടപ്പള്ളി ഗവ. കോളേജിലേക്ക് യു ഡി എഫ് നടത്തിയ മാര്‍ച്ചിന് ശേഷമാണ് പ്രവര്‍ത്തകർ അക്രമം അഴിച്ചു വിട്ടത്.

കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം
മടപ്പള്ളിയിലും നാദാപുരം റോഡിലും സംഘർഷം സൃഷ്ടിച്ചു.  കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റു. എംഎസ്പിയിലെ രഞ്ജിത്തിനാണ് പരിക്കേറ്റത്.

മാര്‍ച്ച് കഴിഞ്ഞ മടങ്ങവെ അക്രമത്തിന് നേതൃത്വം നല്‍കിയ ആറുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കൈനാട്ടിയില്‍ വെച്ച് പാറക്കൽ അബ്ദുള്ള പോലീന് ജീപ്പ് തടഞ്ഞത്. പൊലീസിനുനേരെ നിരവധി തവണ കല്ലെറിഞ്ഞ സംഘം മാര്‍ച്ചിന്റെ മറവില്‍ സിപിഐ  എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ബോര്‍ഡുകളും കൊടിമരങ്ങളും അടിച്ചുതകര്‍ത്തു.

നാദാപുരം റോഡിലെ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ് അക്രമിക്കാനെത്തിയ ലീഗ്, യൂത്ത് കോണ്‍ഗ്രന് പ്രവർത്തകരെ  പൊലീസും നാട്ടുകാരും തടഞ്ഞതിനാൽ വലിയ സംഘര്‍ഷം ഒഴിവായി.

പാറക്കൽ അബ്ദുള്ള എംൽഎയുടെ കലാപ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി പി ഐ എം ഒഞ്ചിയം ഏരിയ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. എം.എൽ.എ യുടെ ദുരുദ്ദേശ പരമായ കലാപ ശ്രമത്തെ തിരിച്ചറിയണം.ഇത്തരം ക്രിമിനൽ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here