ക്രിസ്റ്റ്യാനോയെ പിന്തള്ളി ഫിഫയുടെ ഏറ്റവും മികച്ച താരമായി ലൂക്കാ മോഡ്രിച്ച്

2018ലെ ഏറ്റവും മികച്ച ഫുട‌്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ‌്റ്റ‌് പുരസ‌്കാരം റയല്‍മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന‌്. ക്രിസ‌്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ‌് മോഡ്രിച്ച‌് പുരസ‌്കാരം നേടിയത‌്. മികച്ച ഗോളിനുള്ള പുഷ‌്കാസ‌് പുരസ‌്കാരം മുഹമ്മദ‌് സലായ‌്ക്കാണ‌്.

റൊണാൾഡോയോ മെസ്സിയോ അല്ലാതൊരു താരം 2008ന് ശേഷം ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്. ചടങ്ങിൽ ഇരുവരുടെയും അസാന്നിധ്യവും ശ്രദ്ധേയമായി.

മികച്ച ഗോളിനുള്ള ‘പുഷ്കാസ്’ പുരസ്കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി 2017 സിംസംബർ 10ന് എവർട്ടനെതിരെ നേടിയ ഗോൾ)

∙ മികച്ച ഗോൾകീപ്പർ: തിബോ കോർട്ടോ (ബൽജിയം/ ചെൽസി ടീമുകൾക്കായുള്ള പ്രകടനം)

∙ മികച്ച പരിശീലകൻ: ദിദിയെ ദെഷം (ഫ്രാൻസിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)

∙ വനിതാ താരം: മാർത്ത (ബ്രസീലിനായും ഓർലാൻഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനം)

∙ വനിതാ പരിശീലക: റെയ്നാൾഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോൺ വനിതാ ടീം പരിശീലക)

∙ ഫാൻ പുരസ്കാരം: പെറു ആരാധകർ (റഷ്യ ലോകകപ്പിൽ രാജ്യത്തിനായി ആർപ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകർക്കാണ് പുരസ്കാരം)

∙ ലോക ഇലവൻ: ഡി ഗിയ (ഗോൾകീപ്പർ), സാനി ആൽവ്സ്, റാഫേൽ വരാൻ, സെർ‌ജിയോ റാമോസ്, മാർസലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here