എബിവിപി നേതാവ് കോപ്പിയടിക്കുന്നത് തടഞ്ഞതിന്‍റെ പേരില്‍ ക‍ഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി; എബിവിപിയുടെ കാടത്തം വെളിപ്പെടുത്തി എന്‍എസ്എസ് കോളേജിലെ മുന്‍ അധ്യാപിക

ധനുവച്ചപുരം എന്‍ എസ് എസ് കോളേജിലെ എബിവിപി കാടത്തം തുറന്ന് പറഞ്ഞ് മുന്‍ അധ്യാപികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എബിവിപി നേതാവിന് കോപ്പിയടിക്കാന്‍ സൗകര്യം ഒരുക്കാത്തതിന്‍റെ പേരില്‍ ക‍ഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തിയയതായി കോളേജിലെ മുന്‍ അധ്യാപിക എസ് .ഗംഗാദേവി.

എക്കണോമിക്സ് ക്ലാസില്‍ കാറല്‍ മാര്‍ക്സിന്‍റെ വീക്ഷണത്തെ പറ്റിപഠിപ്പിക്കുന്ന പാഠഭാഗം വിശദീകരിക്കാന്‍ പാടില്ലെന്ന വിചിത്രവാദവും നടന്നതായി അധ്യാപിക.

അധ്യാപികമാരെ അസാന്‍മാര്‍ഗ്ഗികളാക്കി ചിത്രീകരിക്കുന്നത് എബിവിപിക്കാരുടെ പതിവ് രീതിയെന്ന് ഗംഗാദേവി. സംഘപരിവാരില്‍ നിന്ന് ധനുവച്ചപുരത്തെ അധ്യാപകര്‍ ഭീഷണി നേരിടുന്നിനിടയാണ് പുതിയ വെളിപെടുത്തലുണ്ടാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News