ചിത്ര ഇനി ട്രാക്കിലിറങ്ങുക റെയില്‍വേയ്ക്കു വേണ്ടി; പിയു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു; നിയമനം റെയില്‍വേ പാലക്കാട് ഡിവഷന്‍ ഓഫീസില്‍

കായിക താരം പിയു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു. റെയില്‍വേ പാലക്കാട് ഡിവഷന്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് നിയമനം. ഇനി റെയില്‍വേയ്ക്ക് വേണ്ടിയാവും ചിത്ര ട്രാക്കിലിറങ്ങുന്നത്.

മുണ്ടൂരെന്ന ഗ്രാമത്തില്‍ പരാധീനതകളെ ഓടിത്തോല്‍പിച്ചാണ് പിയു ചിത്രയെന്ന പെണ്‍കുട്ടി ട്രാക്കില്‍ നേട്ടങ്ങള്‍ കൊയ്തെടുത്തത്. ട്രാക്കുകള്‍ കീ‍ഴടക്കുന്പോള്‍ ജോലിയെന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെത്തിയാണ് സീനിയര്‍ ക്ലാര്‍ക്ക് നിയമന ഉത്തരവ് ചിത്ര കൈപറ്റിയത്. ജോലി ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് ചിത്ര പ്രതികരിച്ചു.

അച്ഛന്‍ ഉണ്ണികൃഷ്ണനും കോച്ച് സിജിനും ചിത്രയോടൊപ്പമെത്തിയിരുന്നു.
സംസ്ഥാനസര്‍ക്കാര്‍ നേരത്തെ ചിത്രക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതിനിടെയാണ് റെയില്‍വേയുടെ നിയമന ഉത്തരവ് ചിത്രയെ തേടിയെത്തിയത്. ഭുവനേശ്വറിൽ തുടങ്ങുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ ചിത്ര റെയില്‍വേക്ക് വേണ്ടി ട്രാക്കിലിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News