തൃശൂർ: തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂർ നാലാംകല്ലിൽ കായൽറോഡിൽ കരയാറ്റിൽ കാലേഷാണ് (35)കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബദ്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലിസ് തിരയുന്നു.