പുലിക്ക് വെച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാര്‍

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രം പതിഞ്ഞു.

കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. ചിത്രങ്ങള്‍ പോലിസിന് കൈമാറി അന്വേഷണം ആരംഭിച്ചു.

ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. 118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഒരുമാസം മുമ്പ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News