‘അയാളില്‍ ഒരു സംവിധായകനുണ്ട്; ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്’; യുവതാരത്തെ പുക‍ഴ്ത്തി സത്യൻ അന്തിക്കാട്

‘അയാളില്‍ ഒരു സംവിധായകനുണ്ട്; ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്’ പറയുന്നത് മറ്റാരുമല്ല. മലയാ‍ളത്തിന്‍റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പറയുന്നത് മലയാളത്തിന്‍റെ യുവതാരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഫഹദ് ഫാസിലിനെക്കുറിച്ചാണ്.

‘ഫഹദ് ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് നമുക്ക് തോന്നിപ്പോകുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. മലയാളത്തില്‍ ്ത്തരത്തില്‍ മറ്റൊരു നടന്‍ കൂടിയുണ്ട്. അത് മോഹന്‍ലാലാണ്.

പലപ്പോ‍ഴും എനിക്ക് തോന്നിയിച്ചുണ്ട് ഫഹതിന്‍റെ ഉള്ളിലൊരു നല്ല സംവിധായകനുണ്ടെന്ന്. ഹദിന് ക‍ഥ പറഞ്ഞു കൊടുക്കുന്ന സമയത്ത് തന്നെ അത് തിരിച്ചറിയാം. ഫഹദ് കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതും തിരിച്ചറിയാന്‍ സാധിക്കുമെന്നും’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഫഹദിനെപ്പുക‍ഴ്ത്തി രംഗത്തെത്തിയത്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News