കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വീണ്ടും കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി; മോദിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്  

കേരളത്തിന്റെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം അഞ്ച് മുപ്പതിനാണ് കൂടിക്കാഴ്ച്ച.

6.15 ദില്ലിയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തും. റയിൽവേ ബോർഡ് ചെയർമാൻ, പ്രതിരോധ സെക്രട്ടറി എന്നിവർ രാവിലെ മുഖ്യമന്ത്രിയെ കേരള ഹൗസിലെത്തി കണ്ടു.  ലോക ബാങ്കും ഏഷ്യല്‍ ഡവലപ്പ്‌മെന്റും ബാങ്കും തയ്യാറാക്കിയ പുനര്‍നിര്‍മ്മാണ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ നഷ്ടപരിഹാര തുക വിലയിരുത്തിയിട്ടുണ്ട് .

ഈ അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുന്നത്. പ്രളയ ദുരിതാശ്വസ സഹായമായി 4796 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ 25,000യിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി ആവശ്യപ്പെടും.രാജ്യാന്തര ഏജന്‍സികളുടെ പഠനം എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

വൈകുന്നേരം 5.30നാണ് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച. അതിന് ശേഷം മുഖ്യമന്ത്രി ദില്ലിയിൽ വാർത്ത സമ്മേളനം നടത്തും. റയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലോഹിനി, പ്രതിരോധ സെക്രട്ടറി എന്നിവർ മുഖ്യമന്ത്രിയെ കേരള ഹൗസിലെത്തി കണ്ടു.

ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് പ്രളയ ദുരന്ത സഹായമായി 5 കോടി 23 ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറി . എ കെ ജി ഭവനിലെത്തി പിണറായി വിജയൻ പി ബി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News