ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം; പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന്

ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു.ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ സിസ്റ്റർ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത  ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷി ഉണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പരിശോധനയിൽ വ്യക്തമായി. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്ടർ ജെയിംസ് കുട്ടി കുട്ടി ഫോറൻസിക് വിഭാഗം ഡോക്ടർ ജെയിംസ് കുട്ടി കുട്ടി അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി.

കേസന്വേഷണത്തിൽ നിർണായകമാകുന്ന റിപ്പോർട്ടാണിത്. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷണറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമലക്ക് കുറവിലങ്ങാട് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ ഹാജരാകാനാണ് നോട്ടീസ്.

അറസ്റ്റിലായതോടെ കൂടുതൽ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നൽകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ജലന്ധറിൽ പോയി മൊഴിയെടുക്കാൻ ആണ് സംഘത്തിൻറെ സംഘത്തിൻറെ ആണ് സംഘത്തിൻറെ സംഘത്തിൻറെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News