പ്രളയമേഖലയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും സൗജന്യമായി പെയിന്‍റ് ചെയ്തു നൽകി ഡ്യൂറോലോക് പെയിന്‍റ്സ്

പ്രളയമേഖലയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഡ്യൂറോലോക് പെയിന്‍റസ് കമ്പനി സൗജന്യമായി പെയിന്‍റ് ചെയ്തു നൽകും. 50ലക്ഷം രൂപ ചിലവ‍ഴിച്ചാണ് കമ്പനി പെയിന്‍റിംഗ് ജോലികൾ പൂർത്തിയാക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ തിനുവനന്തപുരത്ത് നിർവ്വഹിച്ചു.

പ്രളയാനന്തര നവകേരളം സൃഷ്ടിക്കുനതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മ‍ഴക്കെടുതിയിൽ തകർന്ന സർക്കാർ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഡിസ്പണ്‍സറികൾക്കുമാണ് ഡ്യൂറോലോക് പെയിന്‍റസ് കമ്പനി സൗജന്യമായി പെയിന്‍റ് ചെയ്തു നൽകുന്നത്.

ഇതിനായി 50ലക്ഷം രൂപ ചിലവ‍ഴിക്കാനാണ് കമ്പിനി തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ തിനുവനന്തപുരം നെടുങ്കാട് യു പി എസിൽ നിർവ്വഹിച്ചു.

വ്യവസായ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പ്രളയമേഖലയിലെ ജനങ്ങൾക്ക് പകുതി വിലക്ക് പെയിന്‍റ് ഉൽപ്പന്നങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു.തുടർന്ന് ഡ്യൂറോലോക് പെയിന്‍റസ് കമ്പിന് സൗജന്യമായി പെയിന്‍റ് ചെയ്തു നൽകാമെന്ന് ഏൽക്കുകയായിരുന്നു.

മേയർ വി കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡ്യൂറോലോക് കമ്പിനി ഡയറക്ടർ കെ പി അനിൽ ദേവ്,കൗണ്‍സിലർ പുഷ്പലത,സ്കൂൾഹെഡ്മിസ്ട്രസ്
സുനിതകുമാരി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News