അഭിലാഷ് ടോമിയെ ഇലെ ആംസ്റ്റര്‍ ഡാം ദ്വീപിലെത്തിച്ചു; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ നാവിക സേന

പായ് വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ ഇലെ ആംസ്റ്റര്‍ ഡാം ദ്വീപിലെത്തിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50നാണ് അഭിലാഷിനേയും വഹിച്ചുള്ള ഒസിരീസ് കപ്പല്‍ ദീപിലെത്തിയത്.

അഭിലാഷിന്റെ ചികിത്സ ദ്വീപിലെ ആശുപത്രിയില്‍ ആരംഭിച്ചു. അഭിലാഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. അദേഹത്തെ രക്ഷിക്കുന്ന ദൃശ്യങ്ങളും നാവിക സേന പുറത്ത് വിട്ടു.

ഗോള്‍ഡല്‍ ഗ്ലോബ് റേസിങ്ങിനിടെ അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രെഗറിയെ ഇന്നലെ രാത്രി പത്ത് മണിയോടെ രക്ഷിച്ചെടുത്തു. അതിന് ശേഷം ഇരുവരുമായി ഫ്രഞ്ച് മത്സ്യബന്ധന യാനമായ ഒസിരിസ് ഇലെ ആംസ്റ്റംഡ് ദ്വീപില്‍ ഉച്ചയോടെ എത്തി.ദ്വീപിലെ ആശുപത്രിയില്‍ അഭിലാഷിന്റെ ചികിത്സ ആരംഭിച്ചു.

അഭിലാഷ് ടോമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. രക്ഷാ പ്രവര്‍ത്തന സമയത്ത് ആകാശത്ത് വട്ടമിട്ട് പറന്ന ഇന്ത്യന്‍ നാവികസേനയുടെ വിമാനം പകര്‍ത്തിയ രക്ഷാ പ്രവര്‍ത്തന ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു.

അഭിലാഷിന്റെ ബോട്ടിന് സമീപത്തേയ്ക്ക രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും ബോട്ടിനുള്ളിലേയ്ക്ക് കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മാത്രമുള്ള ദ്വീപിലെ ആശുപത്രിയില്‍ അഭിലാഷിന്റെ എക്‌സറേ, അള്‍ഡ്രാസൗണ്ട് സ്‌കാനിങ്ങ് അടക്കമുള്ളവ എടുക്കാം.

വ്യാഴാഴ്ച്ച ദീപിലെത്തുന്ന ഇന്ത്യന്‍ യുദ്ധകപ്പലായ ഐ.എന്‍.എസ് സത്പുരയില്‍ അഭിലാഷിനെ മൗറിഷ്യസിലേയ്ക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News