സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ 25 മുതല്‍ 27 വരെ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 25 മുതല്‍ 27 വരെ കനത്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളിലായി മഞ്ഞ (yellow ) അലർട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 25 / 09/ 2018 ൽ തിരുവനന്തപുരം, പത്തനംതിട്ട , ഇടുക്കി , പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 26/09/2018 ൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 27/ 09 / 2018 ൽ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 28/09/2018 ൽ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലുമാണ് മഞ്ഞ (yellow ) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ഞ (yellow) അലർട്ട്: ശക്തമായ മഴക്ക് (64.4 മുതൽ 124.4 മി. മീ വരെ) സാധ്യത, പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുക. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക

കുറിപ്പ്: മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദുരന്ത നിവാരണ കൈപുസ്തകം vol. 2 , പേജ് 34 പരിശോധിക്കുക (EMERGENCY OPERATIONS CENTRES & EMERGENCY SUPPORT FUNCTIONS PLAN KERALA (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News