അമരമ്പലം ഗ്രാമ പഞ്ചായത്ത് ഇനി എല്‍ഡിഎഫ് ഭരിക്കും; അവിശ്വാസം പാസായതോടെ അവസാനിച്ചത് പതിനെട്ട് വര്‍ഷത്തെ യുഡിഎഫ് ഭരണം

മലപ്പുറം: അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സിപിഐഎമ്മിന്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന യുഡിഎഫിലെ സി സുജാതക്കെതിരെ സിപിഐഎം അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്നാണ് ഇവിടെ ഭരണമാറ്റം ഉണ്ടായത്‌.

അമരമ്പലത്ത് 18 വർഷത്തെ യുഡിഎഫ് ഭരണത്തിനാണ്‌ ഇതോടെ സമാപനമായത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് 10 അംഗങ്ങളും , സിപിഐ എമ്മിന് 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

ഇതിൽ യുഡിഎഫിലെ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വവും, , മറ്റൊരു അംഗം ടി പി ഹംസ കോൺഗ്രസ് പാർട്ടി അംഗത്വവും, പാർട്ടി നേതൃത്വ സ്ഥാനവും രാജിവെക്കുകയും ചെയ്തിരുന്നു.

തുടർന്ന് ചൊവ്വാഴ് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സിപിഐ എമ്മിന്‍റെ മുഴുവൻ അംഗങ്ങളും, കോൺഗ്രസിൽ നിന്നും രാജിവെച്ച അംഗം ടി പി ഹംസയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ 19ൽ 10 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുകയായിരുന്നു.

മറ്റ് യുഡിഎഫ് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടു നിന്നു. എൽഡിഎഫ് പ്രവർത്തകർ പൂക്കോട്ടുംപാടം ടൗണിൽ പ്രകടനവും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News