വരുമാനത്തെച്ചൊല്ലി തര്‍ക്കം; കാര്യവട്ടത്തെ ഇന്‍ഡ്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷം

കാര്യവട്ടത്തെ ഇന്‍ഡ്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലി തര്‍ക്കം. പരസ്യ വരുമാനത്തെച്ചൊല്ലിയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നടത്തിപ്പുകാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.

വരുമാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കെ സി എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

നവംബര്‍ ഒന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുക.ഇതുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിനു പുറത്തെ മാര്‍ക്കറ്റിംഗ് അവകാശത്തെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം.ഇവിടെ നിന്ന് ലഭിക്കുന്ന പരസ്യവരുമാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നടത്തിപ്പുകാരായ സ്പോര്‍ട്സ് ഹബ്ബ് വ്യക്തമാക്കിയിരുന്നു.

കൂടാതെ സ്റ്റേഡിയത്തിനകത്തെ കോര്‍പ്പറേറ്റ് ഇരിപ്പിടങ്ങളിന്‍മേലും സ്പോര്‍ട്സ് ഹബ്ബ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്പോര്‍ട്സ് ഹബ്ബ് കെ സി എ ക്ക് കത്തെ‍ഴുതി.

എന്നാല്‍ ഇതില്‍ വിട്ടു വീ‍ഴ്ച ചെയ്യേണ്ടതില്ല എന്നാണ് കെ സി എ യുടെ നിലപാട്. മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും നിലപാട് മയപ്പെടുത്തേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന കെ സി എ യുടെ അടിയന്തിര ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അഡ്വ ശ്രീജിത്ത് പറഞ്ഞു.

പ്രശ്നം കേരളത്തില്‍തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുെമെന്ന് മാച്ച് കണ്‍വീനര്‍ ജയേഷ് ജോര്‍ജ് സൂചിപ്പിച്ചു. മത്സരം നടക്കാതെ പോയാല്‍ നാലരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നും കെ സി എ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News