വീരപ്പനെ കോടതി വെറുതെ വിട്ടു; നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെതിരെ തെളിവില്ലെന്ന് കോടതി

നടന്‍ രാജ്കുമാറിനെ 18 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനടക്കമുള്ള ഒമ്പതു പ്രതികളെയും ഈറോഡിലെ ഗോബിചെട്ടിപ്പാളയം കോടതി വെറുതെ വിട്ടു.

വീരപ്പനും കൂട്ടാളികള്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി മണി വിധി ന്യായത്തില്‍ പറഞ്ഞു. വിചാരണ വേളയില്‍ രാജ്കുമാറിന്‍റെ

ബന്ധുക്കളാരും കോടതിയില്‍ ഹാജരായിരുന്നില്ലെന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി.

ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ 2004 ല്‍ വീരപ്പന്‍ കൊല്ലപ്പെട്ടു. രാജ്കുമാറാകട്ടെ 2006 ല്‍ അന്തരിച്ചു.

2000 ജൂലായ് 30-നാണ് തലവടിയിലെ ധൊഢ ഗജ്‌നൂര്‍ ഗ്രാമത്തിലുള്ള ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം തങ്ങുകയായിരുന്ന രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്.

108 ദിവസംവനത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച രാജ്കുമാറിനെ നവംബര്‍ 15-നാണ് വിട്ടയച്ചത്. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്‌ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനും ഈ തട്ടിക്കൊണ്ടുപോകലിടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News