പിസി ജോര്‍ജിനെതിരെ ഇരയായ കന്യാസ്ത്രീ; കോട്ടയം ജില്ലാ പൊലീസ് മേധവിക്ക് പരാതി നല്‍കി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കി.

പത്രസമ്മേളനത്തില്‍ വേശ്യയെന്ന് വി‍ളിച്ച് അധിക്ഷേപിച്ചതിനാണ് പരാതി നല്കിയത്. പീഡന പരാതി വാര്‍ത്തയായതോടെയാണ് പരാതി നല്‍കിയ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പത്രസമ്മേളനത്തിനിടെ പിസി ജോര്‍ജ് അധിക്ഷേപിച്ചത്.

കോട്ടയം ജില്ലാ പൊലീസ് മേധവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പരാതി ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News