ലോകത്താകമാനം സഭയ്ക്കകത്ത് ലൈംഗിക ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സഭ കാലത്തിനനുസരിതച്ചുള്ള പരിവര്‍ത്തനത്തിന് തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്.

എസ്റ്റോണിയയില്‍ വിശ്വാസിസമൂഹത്തെ അഭിസംബോദന ചെയ്യുമ്പോ‍ഴാണ് പരിവര്‍ത്തനം അനിവാര്യമാണെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തത്.

ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ സഭയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു, ഇത് സഭയുടെ അടിത്തറ തകര്‍ക്കുമെന്നും, അതിനാല്‍ സഭയുടെ മുന്നോട്ട്പോക്കിന് യുവതലമുറയെ കൂടെനിര്‍ത്തണം.

യുഎസ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നടക്കം സഭാധ്യക്ഷന്‍മാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ പ്രസംഗം.

സഭയ്ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ പലപ്പോ‍ഴും ആരോപണവിധേയര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സഭയില്‍ നിന്നും ഉണ്ടാകുന്നു.

അതിന് പകരം ആരോപണങ്ങളില്‍ സത്യസന്ധവും സുതാര്യവുമായി പ്രതികരിക്കാന്‍ സഭ തയ്യാറാകണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.