സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ ഇടപാടുകൾ നടത്താതെ നാഷണൽ ഇൻഷുറൻസ് കമ്പനി; ഒരാഴ്ച കൊണ്ട് പൊതു മേഖലാ സ്ഥാപനത്തിന് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഇടപാടുകാരെ

ഇടപാടുകാരെ വലച്ച് പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി.
ഒരാഴ്ചയിൽ അധികമായി ഇൻഷുറൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള ഇടപാടുകൾ നടക്കുന്നില്ല.
ഇൻഷുറൻസ് പുതുക്കാൻ എത്തുന്നവരെ സോഫ്റ്റ്‌വെയർ തകരാറെന്ന് പറഞ്ഞു മടക്കി അയക്കുന്നു.

ഓഫീസിൽ എത്തുന്നവരോട് മറ്റ് കമ്പനികളെ ആശ്രയിക്കാൻ നിർദേശം.
ഇടപാടുകൾ നടത്താത്തത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ എന്ന് സംശയം.
ഒരാഴ്ച കൊണ്ട് പൊതു മേഖലാ സ്ഥാപനത്തിന് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഇടപാടുകാരെ.
നാഷണൽ ഇൻഷുറൻസിന് ഒരാഴ്ച കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം.

ഫോൺ റെക്കോർഡ്

റിപ്പോർട്ടർ:ഹലോ നമസ്കാരം,നാഷണൽ ഇൻഷുറൻസ് അല്ലെ?
ഉദ്യോഗസ്ഥൻ:അതെ
റിപ്പോർട്ടർ:ഇൻഷുറൻസ് പുതുക്കുന്നത് വൈകുന്നുണ്ടോ?എന്തെങ്കിലും സോഫ്റ്റ്‌വെയർ തകരാർ ഉണ്ടോ?
ഉദ്യോഗസ്ഥൻ:ഞങ്ങളുടെ സിസ്റ്റം തകരാറിൽ ആണ്
റിപ്പോർട്ടർ:വന്നു കഴിഞ്ഞാൽ ഇപ്പോൾ ചെയ്യാൻ പറ്റില്ലേ?
ഉദ്യോഗസ്ഥൻ:ഇപ്പോൾ വിഷമം ആണ്.
റിപ്പോർട്ടർ:കാലാവധി തീരാറാകുമ്പോ എന്ത് ചെയ്യും സർ?
ഉദ്യോഗസ്ഥൻ:മറ്റെവിടെയെങ്കിലും പുതുക്കാൻ പറ്റുമെങ്കിൽ പുതുക്കാം
റിപ്പോർട്ടർ:മറ്റ് കമ്പനികളിലോ?
ഉദ്യോഗസ്ഥൻ:അതെ
റിപ്പോർട്ടർ:എത്ര ദിവസം കൊണ്ട് ശരിയാകും എന്ന് പറയാമോ?
ഉദ്യോഗസ്ഥൻ:ഒന്നും അറിയില്ല,സെർവർ പോയതാണ്.
റിപ്പോർട്ടർ:നാഷണൽ ഇൻഷുറൻസിന്റെ ഒരു സ്ഥലത്ത് പോയാലും പുതുക്കാൻ പറ്റില്ല അല്ലെ?
ഉദ്യോഗസ്ഥൻ:കേരളത്തിൽ അല്ല,ഇന്ത്യയിൽ ഒരു സ്ഥലത്ത് പോയാലും പറ്റില്ല.
റിപ്പോർട്ടർ:അപ്പൊ മറ്റ് കമ്പനികളിൽ പോകണം അല്ലെ സർ.
ഉദ്യോഗസ്ഥൻ:അതെ അതെ.

ഇടപാടുകാരെ വലച്ച് പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി.ഒരാഴ്ചയിൽ അധികമായി ഇൻഷുറൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള ഇടപാടുകൾ നടക്കുന്നില്ല.
ഇൻഷുറൻസ് പുതുക്കാൻ എത്തുന്നവരെ സോഫ്റ്റ്‌വെയർ തകരാറെന്ന് പറഞ്ഞു മടക്കി അയക്കുകയാണ്.

ഇടപാടുകൾ നടത്താത്തത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ എന്ന് സംശയം. ഒരാഴ്ച കൊണ്ട് പൊതു മേഖലാ സ്ഥാപനത്തിന് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഇടപാടുകാരെയും കോടിക്കണക്കിന് രൂപയുമാണ്

സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന മോഹന വാഗ്ദാനങ്ങൾ അവഗണിച്ച് പൊതു മേഖലാ സ്ഥാപനത്തെ തേടിയെത്തുന്നവരാണ് നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഇടപാടുകാർ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി പുതിയ പോളിസികളിൽ ചേരാനും വാഹന ഇൻഷുറൻസ് ഉൾപ്പെടെ പുതുക്കാനും എത്തുന്നവരെ മറ്റ് കമ്പനികളിൽ പോകണം എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥർ. സോഫ്റ്റ്‌വെയർ തകരാർ സംഭവിച്ചതിനാൽ ഇടപാടുകൾ നടക്കുന്നില്ല എന്നാണ് വിശദീകരണം.

ബ്രാഞ്ചുകളിൽ എത്തുന്ന ഇടപാടുകാർ ഉദ്യോഗസ്ഥരുടെ നിലപാടിൽ കടുത്ത അമർഷവും രേഖപ്പെടുത്തുന്നു.

നാഷണൽ ഇൻഷുറൻസിന്റെ രാജ്യത്തെ രണ്ടായിരത്തോളം വരുന്ന എല്ലാ ബ്രാഞ്ചുകളിലും ഇടപാടുകൾ നിലച്ചിരിക്കുകയാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.ഇടപാടുകാർ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ തേടി പോകുമ്പോൾ പൊതുമേഖലാ സ്ഥാപനത്തിന് കോടികളുടെ നഷ്ടം.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് സോഫ്റ്റ്‌വെയർ തകരാർ ഒരാഴ്ചയോളം നീണ്ടു നിൽക്കുമോ എന്നതാണ് ഉയരുന്ന സംശയം.സ്വകാര്യ കമ്പനികളെ സഹായിക്കാനോ ഇതെന്നും സംശയം ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel