ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ സുരക്ഷിതര്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഹിമാചലിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പ റേറ്റിംഗ് സെന്ററുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഏതാനും മലയാളികളെ രക്ഷപ്പെടുത്തി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.

മറ്റുള്ളവരെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഹിമാചലിലെ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ അറിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News