പ്രളയക്കെടുതി: സഹകരണ പ്രസ്ഥാനം 4000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി കടകംപള്ളി

സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രളയക്കെടുതികളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാനത്തുടനീളം 4000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ രാമമംഗലം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യ ഘട്ടത്തില്‍ 1500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. നിര്‍മ്മാണത്തിന്റെ സാങ്കേതിക മേല്‍നോട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. വീട് നിര്‍മ്മാണം നടക്കുന്നിടത്തെ സഹകരണ ബാങ്കുകള്‍ വഴിയാണ് തുക നല്‍കുക. അഞ്ച് ലക്ഷത്തിന് പുറമെ അതാത് സ്ഥലത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന ധന സഹായവും കൂടി ചേര്‍ത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം 23,000 വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്. ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് ഭാഗിക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News