പിണറായി കൂട്ട കൊലപാതകം; ദുരൂഹതകൾ നീക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണം; കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറി; പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കും

പിണറായി പടന്നക്കര കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണം. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

പിണറായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത കേസുമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.പ്രതിയായ സൗമ്യ പിതാവ് കുഞ്ഞിക്കണ്ണൻ മാതാവ് കമല മകൾ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മൂന്ന് കൊലപാതകങ്ങളും വെവ്വേറെയാണ് അന്വേഷിക്കുന്നത്.അന്വേഷണം പുരോഗമിക്കവേ ഏക പ്രതിയായ സൗമ്യ കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു.ഈ കാര്യത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് അനാസ്ഥ സംഭവിച്ചു എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റ പത്രം ന്യൂനത ചൂണ്ടിക്കാട്ടി കോടതി നിരകരിച്ചിരുന്നു.

സൗമ്യ ഒന്നിലധികം കാമുകന്മാരുമായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടും അക്കാര്യം കുറ്റ പത്രത്തിൽ ചേർത്തില്ല എന്നായിരുന്നു കോടതി കണ്ടെത്തിയ പ്രദാന ന്യൂനത.ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഏക പ്രതി സൗമ്യ ആത്മഹത്യ ചെയ്തതോടെ അവസാനിക്കുമെന്ന് കരുതിയ കേസിനാണ് വീണ്ടും ജീവൻ വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here