പത്തുമണി പൂക്കളെ ത‍ഴുകി യാത്ര ചെയ്യാം സുധീരന്‍റെ ഓട്ടോയില്‍

കൊല്ലത്ത് പത്ത് മണി പൂക്കൾക്കൊപ്പം അവയെ തഴുകിയും കണ്ടു രസിച്ചും ഓട്ടോയിൽ യാത്രചെയ്യാം. സുധീരന്റെ ഓട്ടോയിലാണ് ചെടിച്ചട്ടിയിൽ പത്ത് മണി നട്ടിരിക്കുന്നത്.

ഇതാണ് കൊല്ലം തിരുമുല്ലവാരം സ്വദേശി ആ ഓട്ടൊകാകാരൻ സുധീരൻ. ഇനി സംഭവ കഥ ഇങനെ രണ്ടു വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്‍റെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് 25 ഓട്ടോകളിൽ പത്തുമണി ചെടി വെച്ചു പിടിപ്പിച്ചു ചിലർ ഒരു മാസം മറ്റ് ചിലർ ഒരു വർഷം പൂചെടി സംരക്ഷിച്ചു.

ഇപ്പോൾ സുധീരന്റെ ഓട്ടൊ റിക്ഷയിൽ മാത്രമേ പത്ത് മണി പൂവ് വിടരാറുള്ളു. രസം ഇതൊന്നുമല്ല കുരുമുളക് തൈനട്ട് നടത്തിയ പരീക്ഷണം വിജയിച്ചെങ്കിലും സവാരിക്കു കയറുന്നവർ കുരുമുളക് വ്യാജനാണൊ എന്നറിയാൻ ഇല ഇറുത്തെടുത്തു, അതോടെ സുധീരൻ പത്ത് മണി പൂക്കളെ വളർത്തിയെടുത്തു.

ഓട്ടോയിൽ കയറുന്നവർ പൂക്കളെ ആസ്വദിച്ച് യാത്ര ചെയ്യും കെ.എസ്.ആർ.ടി.സി.സ്റ്റാന്റിൽ എത്തുന്നവർ പത്ത് മണി പൂവുള്ള ഓട്ടോയെ തിരയുന്നതും പതിവായി. വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ഗൈഡ് കൂടിയാണ് പ്രകൃതി സ്നേഹിയായ സുധീരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News