
തലസ്ഥാനത്ത് ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപെടുത്താന്‍ കാരണം സിനിമ കാണുന്നതിനിടെ ഉണ്ടായ നിസാരമായ സംശയം.
കൊലപാതകത്തിന് തൊട്ട് മുന്‍പ് സിനിമാ തീയേറ്ററില്‍ വെച്ച് ഭാര്യ ഇടം കണ്ണിട്ട് ചെറുപ്പക്കാരെ ഒളിഞ്ഞ് നോക്കിയെന്ന സംശയമാണ് ഭര്‍ത്താവ് മാരിയപ്പനെ കൊണ്ട് ഈ ക്രൂകൃത്യം ചെയ്യിപ്പിച്ചത്.
സിനിമയില്‍ കണ്ട കൊലപാതകരംഗം മാരിയപ്പന് പ്രചോദനമായി .കന്യമ്മാളിനെ കൊലപെടുത്തി മാരിയപ്പനെ പോലീസ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടി
ലൈംഗിക ബലഹീനത കുറവ് തനിക്ക് ഉണ്ടായിരുന്നതിന്‍റെ അപകര്‍ഷതാബോധമാണ് മാരിയപ്പനെ കൊണ്ട് ക്രൂരകൃത്യം ചെയ്യിപ്പിച്ചത്.
തീയേറ്റരില്‍ വെച്ച് രണ്ട് ചെറുപ്പകാര്‍ കന്യമ്മാളിനെ നോക്കിയതിനെ ചൊല്ലിയുണ്ടായ നിസാരമായ വാക്ക് തര്‍ക്കമാണ് കന്യമ്മാളിനെ കഴുത്ത് അറിത്ത് കൊലപെടുത്തിയതിലേക്ക് നയിച്ചത്.
സീറ്റിന് അടുത്തിരുന്ന ചെറുപ്പക്കാരെ കന്യമ്മാള്‍ ഇടം കണ്ണിട്ട് നോക്കി എന്ന സംശയം മാരിയപ്പന് ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തീയേറ്ററില്‍ നിന്ന് ഇറങ്ങിയ ശേഷം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
അല്‍പ്പം മുന്‍പ് കണ്ട സിനിമയില്‍ കഴുത്തറുത്ത് ആളുകളെ കൊലപെടുത്തുന്നത് കണ്ടതോടെ മാരിയപ്പന്‍ ഉന്‍മാദവസ്ഥയിലായി.
സംശയവും, അപകര്‍ഷതാബോധവും ഒത്തുചോര്‍ന്ന അവസ്ഥയിലാണ് കൊലപാതകം നടന്നത്. പ്രതിയെ കസ്റ്റഡിയ്ല്‍ വാങ്ങി ചേദ്യം ചെയ്യുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിനില്‍ അറിയിച്ചു
കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട മാരിയപ്പനെ തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെയാണ് തിരുനല്‍വേലിയില്‍ നിന്നാണ് കേരളാ പോലീസ് പിടികൂടിയത്.
പ്രതി രക്ഷപ്പെട്ട ഉടനെ സോഷ്യല്‍ മീഡിയ വഴി മാരയപ്പന്‍റെ ചിത്രങ്ങള്‍ പോലീസ് പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ തിരുനല്‍വേലയിലെത്തിയ മാരയപ്പനെ പോലീസ് പിടികൂടുകയായിരുന്നു.
മാരിയപ്പനെ രാത്രിയോടെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയ്ല്‍ വാങ്ങി തെളിവെടുപ്പ് നടത്തും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here