‘ഫിരംഗി’യായി അമീര്‍ ഖാന്‍; ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ന്‍റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില് എത്തുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാ’ന്‍റെ പുതിയ മോഷന് പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ‘ഫിരംഗി’യുടെ മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

അമിതാബ് ബച്ചന്‍, സന ഫാത്തിമ, ലോയ്ഡ് ഓവന്‍ കത്രീന കൈഫ് എന്നിവരുടെ കാഥാപാത്രങ്ങളുടെ മോഷന്‍ പോസ്റ്ററുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.

സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്.

ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന്റെ ട്രെയിലര്‍ 27 ന് പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News