‘എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം’; ശുചിത്വ സാക്ഷരത പദ്ധതിക്ക് തുടക്കമായി

സമൂഹത്തിൽ മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും ഓരോ വീട്ടിലും സ്ഥാപനത്തിലും പൊതു സ്ഥലങ്ങളിലും മാലിന്യ പരിപാലനം ഫലവത്തായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച കർമ്മ പരിപാടിയാണ് ശുചിത്വ സാക്ഷരത.

ജില്ലയിലെ 7 ലക്ഷത്തോളം വീടുകളിലെ ഒരാൾ വീതം. 10 വയസ്സിന് മുകളിലുള്ള ഒരു വിദ്യാർത്ഥി, അവരെ ശുചിത്വ ആരോഗ്യ കാര്യങ്ങൾ ഒരു വീഡിയോ പ്രോഗ്രാമിന്‍റെ സഹായത്തോടെ പഠിപ്പിക്കുക.

ഏതാണ്ട് 8000 പരിശീലന പരിപാടിയിലൂടെ ജില്ലയിലെ മുഴുവൻ വീടുകളിലേക്കും എത്തുക, ഇങ്ങനെ പരിശീലനം നൽകിയവരെ ഗ്രീൻ അമ്പാസിഡർ എന്ന് വിളിക്കും, അവരാണ് ആ വീട്ടിലെ ശുചിത്വ മാലിന്യ പരിപാലനത്തിന്‍റെ ഉത്തരവാദിത്വമുള്ള വ്യക്തി

ഇങ്ങനെ ഓരോ വീട്ടിലും മാറ്റം, അതിലൂടെ സമൂഹത്തിലാകെ ഒരു പരിവർത്തനം, ഒരു behavioural change.

കുറെ കൂട്ടർ വലിച്ചെറിയാനും കുറെ കൂട്ടർ വാരാനും ശുചീകരണത്തിനും, ഇത് അങ്ങനെ എന്നും തുടരാനാവില്ല, ഈ പരിപാടിയിലൂടെ ശുചിത്വ ബോധമുള്ള ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടുന്നത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു വീഡിയോയും മൂന്ന് മിനിറ്റിൽ താഴെയുള്ള പ്രൊഫണൽ ആർട്ടിസ്റ്റ് അഭിനയിച്ചത് ഒരു പ്രചാരണ വീഡിയോയും ഇതോടൊപ്പം മജീഷ്യൻ മുതുകാടിന്റെ അവതരണം എന്നിവ അടക്കിയ വീഡിയോയുടെയും ഫെസിലിറ്റേറ്ററുടെയും സഹായത്തോടെയാണ് ക്ലാസ്.

ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു.

വീഡിയോകളുടെ റിലീസ് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ കളക്ടർ യു.വി. ജോസ് ഐ.എ.എസ്സ് സ്വാഗതം പറയുകയും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സി. കബനി പദ്ധതി വിശദീകരിക്കുകയും ചെയ്തു.

മാലിന്യ സംസ്ക്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കോഴിക്കോട് കോർപ്പറേഷൻ, വടകര , കൊയിലാണ്ടി, ഫറോക്ക് മുനിസിപ്പാലിറ്റികൾ, വടകര, കൊടുവള്ളി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകളായ മാവൂർ, ചേമഞ്ചേരി, അഴിയൂർ, ബാലുശ്ശേരി, തിരുവമ്പാടി ശുചിത്വ സാക്ഷരത അണിയറ ശില്‍പികളായ ഡോ. പുന്നൻ കുര്യൻ, യു.പി. ഏകനാഥൻ, ശശിധരൻ ഒഡീസിയ, ‘ സി.കെ പ്രഗ്നേഷ്, പ്രമോദ് മണ്ണടത്ത് എന്നിവർക്ക് ബഹു. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരം നൽകി.

ചടങ്ങിൽ പ്ലാസ്റ്റിക്കിന് ബദലായി സൗപർണ്ണിക പ്രോജക്ട്സ് & ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് നൽകുന്ന തുണി സഞ്ചികളുടെ വിതരണം കമ്പനിയുടെ റീജ്യനൽ ഡയറക്ടർ ജോജി ജോസഫ്, അസി. കളക്ടർ അഞ്ചു കെ.എസ് . IAS ന് നൽകി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സി.എച്ച്. ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.കെ. വിനോദ് ആശംസ നേർന്ന് സംസാരിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൻമാർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ഹരിതകർമ്മസേന അംഗങ്ങൾ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ പങ്കെടുത്തു.
ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് നന്ദി പറഞ്ഞു.

ജില്ലാ കളക്ടർ യു.വി. ജോസ് ഐ.എ.എസ് രൂപം കൊടുത്ത ആശയമാണ് ശുചിത്വ സാക്ഷരത. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ തുടർച്ച.

ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ , ഒപ്പം തദ്ദേശഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കുടുംബശ്രീ, സാക്ഷരത മിഷനുകൾ, വിദ്യാഭ്യാസ വകുപ്പ്, SSA , നെഹ്രു യുവ കേന്ദ്ര, യുവജന ക്ഷേമ ബോർഡ്, എനർജി മാനേജ്മെന്റ് സെന്‍റർ, സന്നദ്ധ സംഘടനകൾ, ഹരിത സഹായ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ , മിഷനുകൾ,

അസിസ്റ്റന്‍റ് കളക്ടർ കുമാരി. അഞ്ചു. കെ.എസ്. ഐ.എ.എസ്സ് ശുചിത്വ സാക്ഷരത കോർഡിനേറ്റർ യു.പി. ഏകനാഥന്‍റെ നേതൃത്വത്തിലുള്ള ടീം, കോപ്പിറെറ്റ് പ്രൊഡക്ഷൻസിന്‍റെ സി.കെ. പ്രഗ്നേഷിന്റെ നേതൃത്വത്തിൽ വീഡിയോ ഷൂട്ടിംഗ് , Educational video യ്ക്ക് ക്ലാസ് നയിക്കുന്ന കോട്ടയം സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ.പുന്നൻ കുര്യൻ,

ശുചിത്വ സാക്ഷരത പരിശീലന പരിപാടികൾ ഏകോപിപ്പിക്കുന്ന ശുചിത്വ മിഷൻ അസിസ്റ്റൻറ് കോർഡിനേറ്റമാരായ കെ. കുഞ്ഞിരാമൻ, പി.കെ. ഷജിൻ, പ്രോഗ്രാം ഓഫീസർ കൃപ വാരിയർ, ജനകീയാസൂത്രണം കോർഡിനേറ്റർ ഇ.പി. രത്നാകരൻ, എനർജി മാനേജ്‌മെന്റ് സെൻ്ററിലെ ഡോ. എൻ. സിജേഷ്, പ്രൊഫസർ ശോഭീന്ദ്രൻ, ഗ്രീൻ എൻവയോൺ സംഘടനയുടെ പ്രമോദ് മണ്ണടത്ത്, ബി.ആർ.സി റിസോഴ്സ് പേഴ്സൻമാർ എന്നിവരുടെയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശുചിത്വ സാക്ഷരത.

വീഡിയോ നിർമ്മാണം സ്പോൺസർ ചെയ്ത് ഫൂട്ട് വെയർ നിർമ്മാതാക്കളായ ഒഡീസിയ ഗ്രൂപ്പാണ്.

എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം എന്ന ബോധ്യമുണ്ടാക്കി ഈ രംഗത്ത് സമൂലമായ ഒരു മാറ്റമാണ് ശുചിത്വ സാക്ഷരത ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News