അഭിലാഷ് ടോമിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: മന്ത്രി കടകംപള്ളി

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികൻ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മന്ത്രി അഭിലാഷിന്‍റെ പിതാവ് വിസി ടോമിയെ അറിയിച്ചു.

തിരിച്ചെത്തുന്ന അഭിലാഷ് ടോമിക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഇതുസംബന്ധിച്ച് കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ സന്ദർശനത്തിൽ സന്തോഷമുണ്ടെന്ന് അഭിലാഷിന്‍റെ പിതാവ് പറഞ്ഞു. ചികിത്സ വിവരങ്ങൾ യഥാസമയം അറിയുന്നുണ്ടെന്നും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും അഭിലാഷിനെ പിതാവ് മന്ത്രിയെ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News