ആധാര്‍ കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം; അഞ്ചംഗ ബെഞ്ചിലെ മുന്ന് ജസ്റ്റിസുമാര്‍ക്ക് ഒരേ നിലപാട്

ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിധി പ്രസ്താവിക്കുന്നത് വാദം പൂര്‍ത്തിയായി നാല് മാസത്തിന് ശേഷം.

38 ദിവസത്തെ വാദത്തിനിടെ പരിഗണിച്ചത് 27 ഹര്‍ജികള്‍. ജസ്റ്റിസ് എകെ സിക്രിയാണ് വിധി വായിക്കുന്നത്. ഒറ്റതിരിച്ചറിയല്‍ കാര്‍ഡാണ് നല്ലതെന്നും വിധി പ്രസ്താവത്തില്‍.

കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം. അഞ്ചംഗ ബെഞ്ചിലെ മുന്ന് ജഡ്ജിമാര്‍ക്ക് ഒരേ നിലപാട്. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമെന്നും വിധിപ്രസ്താവത്തില്‍.

ആധാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വ്യക്തിത്വം നല്‍കുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. എകെ സിക്രി ഭൂരിപക്ഷത്തിന്‍രെ വിധി വായിക്കുന്നു. ജസ്റ്റിസ് അശോക് ഭൂഷണും ഡിവൈ ചന്ദ്രചൂഡും പ്രത്യേകം വിധി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here