പി.പി സലീമിന്റെ ‘ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍’ ശ്രദ്ധ ആകര്‍ഷിക്കുന്നു

വീഡിയോ ജേര്‍ണലിസ്റ്റുകളുടെ ജീവിതവും ജോലി സാഹചര്യങ്ങളും അടിസ്ഥാനമാക്കി കൈരളി ന്യൂസ് ക്യാമറാമാനും ഡോക്യമെന്ററി സംവിധായകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.പി സലീം രചിച്ച ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍ എന്ന പുസ്തകം ആസ്വാദക പ്രശംസ കൊണ്ടും വായനക്കാരുടെ നല്ല പ്രതികരണത്താലും ശ്രദ്ധ ആകര്‍ഷിക്കുന്നു.

കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് അവതാരിക എഴുതിയ ഈ പുസ്തകം കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്.

എല്ലാക്കാലത്തും ദൃശ്യങ്ങള്‍ക്കും അവ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കും ഒരു വിളിപ്പാട് അകലെയാണ് വീഡിയോ ജേര്‍ണലിസ്റ്റുകള്‍. ഒരിക്കലും ആഘോഷിക്കപ്പെടാതെ പോകുന്ന ന്യൂസ് ക്യാമറമാന്മാരുടെ ജീവിതത്തിലേക്കും അവരുടെ നിയോഗങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന ഇത്തരം ഒരു ഗ്രന്ഥം ഇത് ആദ്യമായിട്ടാണ്.

ലോകം ചര്‍ച്ച ചെയ്ത വാര്‍ത്താ ദൃശ്യങ്ങളും ഒരു ന്യൂസ് ക്യാമറാമാന്റെ അനുഭവങ്ങളും ലളിതമായും രസകരമായും ഈ ഗ്രന്ഥത്തിലൂടെ പി.പി സലീം വരച്ചിടുന്നു.

ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കും,വാര്‍ത്തകളുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here