
ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തിൽ പി സി ജോർജ്ജ് എംഎൽ എക്കെതിരായ പരാതി, നിയമസഭാ എത്തിക്സ് കമ്മറ്റി ഇന്ന് പരിഗണിക്കും.
വനിതാ കമ്മീഷൻ നൽകിയ പരാതിയാണ് സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മറ്റിക്ക് വിട്ടത്.എ പ്രദീപ്കുമാർ അധ്യക്ഷനായ സമിതിയിൽ പി സി ജോർജ്ജും അംഗമാണ്.
ഏതെങ്കിലും അംഗത്തിനെതിരായ പരാതി ആ അംഗം ഉൾപ്പെട്ട സമിതി പരിഗണിക്കുമ്പോൾ പ്രസ്തുത അംഗം വിട്ടു നിൽക്കുകയാണ് പതിവ്. എത്തിക്സ് കമ്മറ്റി റിപ്പോർട്ട് പ്രകാരം നിയമസഭാ ചരിത്രത്തിൽ ആദ്യമായി ശാസന ഏറ്റുവാങ്ങിയതും പി സി ജോർജ്ജ് തന്നെയാണ്.
ഗൗരിയമ്മക്കെതിരായി മോശം പരാമർശം നടത്തിയതിന് 2015 ജൂലൈയിലാണ് ജോർജ്ജിനെ സമിതിയുടെ ശുപാർശ പ്രകാരം സ്പീക്കർ ശാസിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here