പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ദ്ധിപ്പിച്ചു

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ വിമാന നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയായാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്.

മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നേരത്തെ കിലോക്ക്. നിലവില്‍ കിലോക്ക് 10 മുതല്‍ 15 ദിര്‍ഹം വരെയായിരുന്നു അത് 20 മുതല്‍ 30 വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും നിരക്കിലാണ് മാറ്റം.

ഇതുവരെ ഒരു മൃതദേഹം അയക്കാന്‍ 1800 മുതല്‍ 2500 ദിര്‍ഹം വരെയാണ് പരമാവധി നിരക്ക് ഉണ്ടായിരുന്നത്. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇത് 3500 മുതല്‍ 4500 വരെയാകും. ഇന്ത്യയുടെ ദേശീയവിമാന കമ്പനിയായ എയര്‍ ഇന്ത്യയാണ് ഇത്തരത്തില്‍ പ്രവാസികളെ ദ്രോഹിക്കുന്നത്. എന്നാല്‍ മറ്റു ചില വിദേശവിമാനകമ്പനികള്‍ കുറഞ്ഞ നിരക്കാണ് വാങ്ങുന്നത്.

മൃതദേഹത്തിന്റെ തൂക്കം നോക്കാതെ 1100 ദിര്‍ഹമാണ് എയര്‍അറേബ്യ ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ അയക്കാനായി ഈടാക്കുന്നത്. എന്നാല്‍ മൃതദേഹം തൂക്കി നോക്കി വലിയ നിരക്ക് വാങ്ങുകയാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസുമെന്ന് യുഎഇയില്‍ നിന്ന് വര്‍ഷങ്ങളായി മൃതദേഹങ്ങള്‍ അയക്കുന്നതിന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശേരി പറയുന്നു.

ഒരു വര്‍ഷം യുഎഇയില്‍ 2500 ളം ഇന്ത്യക്കാര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News