ബിഷപ്പ് ഫ്രാങ്കോ നിരപരാധി; ജലന്ധര്‍ രൂപതയുടെ സിസ്റ്റേഴ്‌സ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായിയെ കണ്ടു

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അനുകൂലിക്കുന്ന ജലന്തറിലെ കന്യസ്ത്രികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

ഫ്രാങ്കോ മുളക്കല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കന്യാസ്ത്രികള്‍ പരാതി നല്‍കി. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രികളാണ് ദില്ലി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. ഇവര്‍ നാളെ കേരളത്തിലെത്തി ബിഷപ്പിലെ ജയിലില്‍ കാണും.

ഫ്രാങ്കോ മുളക്കിലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രികള്‍ അംഗങ്ങളായ മിഷനറീസ് ഓഫ് ജീസസിലെ 17 കന്യാസ്ത്രികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

ജലന്തറില്‍ ജോലി ചെയ്യുന്ന ഇഴര്‍ പൂര്‍ണ്ണമായും ഫ്രാങ്കോ മുളക്കലിനെ പിന്തുണയ്ക്കുന്നു. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തില്‍ എത്തിയ കന്യാസ്ത്രികള്‍ ഫ്രാങ്കോ മുളക്കില്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചു. കേസില്‍ ഗൂഡാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായി മൊഴി നല്‍കുന്നവരെ പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും മുന്നറിയിപ്പ് ഇല്ലാതെ കന്യാസ്ത്രീ മഠങ്ങളില്‍ പോലീസ് കയറുന്നുവെന്നും അവര്‍ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here