കള്ളന് അസ്സല്‍ പണി കൊടുത്ത് പൊലീസ്; ഒടുവില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി കള്ളന്‍ 

പൊലീസ് പുറത്ത് വിട്ട മോഷണ ദൃശ്യം വൈറലായതോടെ കളളന്‍ ഗത്യന്തരമില്ലാതെ തൊണ്ടി മുതലുമായി കീഴടങ്ങി. കോഴിക്കോട് നരിക്കുനി സ്വദേശി രൂപേഷിനാണ് എട്ടിന്റെ പണി കിട്ടിയത്. മോട്ടര്‍ സൈക്കിള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പ്രതി തൊണ്ടി മുതലുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി.

കോഴിക്കോട് നരിക്കുനി പാറന്നൂര്‍ സ്വദേശി രൂപേഷാണ് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് കസബ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനടുത്തുളള കാഞ്ചാസ് ബില്‍ഡിംഗ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഈ മാസം 19 നാണ് മോട്ടാര്‍ സൈക്കിള്‍ മോഷണം പോയത്.

സംഭവത്തില്‍ കേസെടുത്ത കസബ പോലീസ്, ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കാണാനിടയായ പ്രതി നാട്ടുകാര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നുവെന്ന് കസബ എസ് ഐ വി സിജിത്ത് പറഞ്ഞു.

ദൃശ്യങ്ങള്‍ നല്ല നിലയില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കും സിജിത്ത് നന്ദി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News