കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍; ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനവും തോന്നുന്ന നിമിഷമെന്ന് താരം

നടന്‍ മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ് വില്‍ അംബാസഡറാകും.

കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണച്ചടങ്ങിലാണ് മോഹന്‍ലാലിനെ ടീമിന്റെ അംബാസഡറായി പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ജഴ്‌സി പ്രകാശനം ചെയ്തതും.

ഐഎസ്എല്‍ അഞ്ചാം സീസണിന് ഈ മാസം 29ന് തുടക്കമാകുമ്പോള്‍ സച്ചിന്റെ അഭാവം മറികടക്കാന്‍ ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് സമ്മാനിക്കുന്ന ഇരട്ടി മധുരം. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ ഇനിമുതല്‍ മഞ്ഞപ്പടയുടെ ഗുഡ് വില്‍ അംബാസഡറാകും.

കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങളാണിതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പുതിയ ജഴ്‌സിയണിഞ്ഞ് വളരെ ആത്മവിശ്വാസത്തോടെയാണ് ടീം കളത്തിലിറങ്ങുന്നതെന്ന് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാന്പ്യന്മാരായ എടികെയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് കൊച്ചിയിലെ ആദ്യ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News