‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ 28ന്; പാട്ട് വണ്ടിയുമായി അണിയറപ്രവര്‍ത്തകര്‍

കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭയുടെ ജീവിത കഥ പറയുന്ന വിനയന്‍ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

സെന്തിലാണ് ചിത്രത്തില്‍ മണിയുടെ കഥാപാത്രത്തെ ആവിഷ്‌ക്കരിക്കുന്നത്. വെള്ളാനകളുടെ നാട് എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകമനസുകളില്‍ ഇടം നേടിയ സെന്തില്‍ എന്ന രാജാമണി നായകനാകുന്ന ആദ്യ സിനിമകൂടിയാണിത്.

ചിത്രം സെപ്തംബര്‍ 28 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവേ പാട്ടുവണ്ടിയുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പോസ്റ്ററുകളും ഫോട്ടോകളും പതിപ്പിച്ച പാട്ട് വണ്ടി, ചിത്രത്തിലെ പാട്ടുകളും ട്രെയ്‌ലറും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.

സലിംകുമാര്‍, ജോയ് മാത്യു, ധര്‍മജന്‍, ടിനി ടോം, സുധീര്‍ കരമന, സുനില്‍ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു, ശ്രീജിത്ത് രവി, വിഷ്ണു ഗോവിന്ദന്‍, ജോജു, മറിമായം ശ്രീകുമാര്‍, നിഹാരിക, രേണു, ഹണി റോസ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയനും ഉമ്മര്‍ മുഹമ്മദുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News