മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം ശേഖരിക്കാന്‍ നഗരങ്ങളില്‍ പാട്ട്‌ പാടുകയാണ്‌ ഒരു കൂട്ടം കലാകാരന്‍മാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം ശേഖരിക്കാന്‍ നഗരങ്ങളില്‍ പാട്ട്‌ പാടുകയാണ്‌ ഒരു കൂട്ടം കലാകാരന്‍മാര്‍.

ഇടുക്കി-രാജാക്കാട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹാര്‍ട്‌ ബീറ്റ്‌സ്‌ ബാന്‍ഡ്‌ മേള ട്രൂപ്പിന്‍റെ നേതൃത്വത്തിലാണ്‌ പ്രളയ ബാധിതരെ സഹായിക്കാനായി സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്‌.

മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി പണം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈറേഞ്ചിലെ വിവിധ നരഗ പ്രദേശങ്ങളില്‍ ഈ കലാകാരന്‍മാര്‍ സംഗീത വിരുന്നൊരുക്കുന്നത്‌.

വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ കൂട്ടായ്‌മയില്‍ രൂപം കൊണ്ടിട്ടുള്ള ട്രൂപ്പിന്‍റെ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിന്‌ നല്ല പിന്തുണ ലഭിക്കുന്നുണ്ട്‌. 

നേരത്തേയും, രോഗികള്‍ ഉള്‍പ്പൈടെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇവര്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഉദ്ദേശം മനസിലാക്കി പൊതുജനങ്ങള്‍ തങ്ങളാലാകുന്ന സാമ്പത്തിക സഹായം നല്‍കിയാണ്‌ മടങ്ങുന്നത്‌.

ആദ്യ ഘട്ടത്തില്‍ ശേഖരിച്ച പണം മന്ത്രി എംഎം മണി മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്‌ കൈമാറി. രണ്ടാം ഘട്ടത്തില്‍ ശേഖരിക്കുന്ന തുക വൈകാതെ കൈമാറുമമെന്ന്‌ ട്രൂപ്പ്‌ ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here